Breaking NewsKeralaLead NewsNEWS

ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ ക്യൂ നിന്ന രോ​ഗിയുടെ തലയിൽ ചക്കവീണു, ബോധരഹിതനായി വീണ ഓമല്ലൂർ സ്വദേശിയുടെ തലയ്ക്കും കൈ- കാൽ മുട്ടുകൾക്ക് പരുക്ക്, സംഭവം പത്തനംതിട്ട ജനറൽ ആശുപത്രിക്കു മുന്നിൽ

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്. ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടമുണ്ടായത്.

ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വരി നിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും പരുക്കേറ്റു. നിലവിൽ ആശുപത്രയിൽ നിരീക്ഷണത്തിൽ തുടരുകയാണ് ​ഗം​ഗാധരൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: