Breaking NewsCrimeKeralaLead NewsLocalNEWS

വീടിനുള്ളിൽ കളിക്കുകയായിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; ​ വാരിയെല്ലിൻ്റെ മുകൾഭാഗത്തായി ആഴത്തിൽ പരിക്ക്

കാട്ടകാമ്പാൽ (തൃശ്ശൂർ): വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസ്സുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. കാട്ടകാമ്പാൽ പഞ്ചായത്ത് ഓഫീസിനുസമീപം പെരുമ്പുള്ളി നഗറിൽ താമസിക്കുന്ന അന്നിക്കര സുബ്രഹ്‌മണ്യൻ്റെയും അശ്വതിയുടെയും മകൾ ദേവികയ്ക്കാണ് പരിക്കേറ്റത്. വീട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് കാട്ടുപന്നി തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.

വാരിയെല്ലിൻ്റെ മുകൾഭാഗം ആഴത്തിൽ പരിക്കേറ്റ ദേവികയെ പഴഞ്ഞി കോട്ടോൾ പ്രൈമറി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Signature-ad

സ്വർണം മോഷ്ടിച്ചെന്ന് കാണിച്ച് അയൽവാസിയായ യുവാവും കുടുംബവും നൽകിയ പരാതിയിൽ വനിതാ പോലീസിൻ്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, തെളിവില്ലെന്നു കണ്ട് വിട്ടയച്ചു, അയൽവാസി പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച് രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: