Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

കുത്തിത്തിരിപ്പ് ഉണ്ടാക്കി, ഒടുവില്‍ യുടേണും അടിച്ചു; ബംഗ്ലാദേശ് ടീം ട്വന്റി20 ലോകകപ്പില്‍ കളിക്കാത്തതിന് കാരണം പാകിസ്താനെന്ന് എസിസി സിഇഒ; ‘മുഹ്‌സിന്‍ നഖ്‌വി നടത്തിയത് കൊലച്ചതി’

ന്യൂഡല്‍ഹി: ബംഗ്ലാദേശ് ടീം മാനേജ്‌മെന്റില്‍ കുത്തിത്തിരിപ്പുണ്ടാക്കിയതും ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടില്‍ എത്തിച്ചതും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയാണെന്ന് ഗുരുതര ആരോണം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു. സുരക്ഷ നല്‍കാമെന്ന ഐസിസി നിരന്തരം ആവര്‍ത്തിച്ചിട്ടും ഇവര്‍ വഴങ്ങിയില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) തങ്ങളുടെ ടീമില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ നീക്കം ചെയ്യണമെന്ന് ബിസിസിഐ (BCCI) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശിനെ ഒഴിവാക്കിയപ്പോള്‍, ഐസിസി അംഗരാജ്യങ്ങളില്‍ പാകിസ്ഥാന്‍ മാത്രമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് അവര്‍ വ്യാജമായി ഭീഷണി മുഴക്കിയെങ്കിലും പിന്നീട് ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. ഇപ്പോള്‍, ബംഗ്ലാദേശിന്റെ ഈ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുഹ്‌സിന്‍ നഖ്വിയാണെന്ന് മുന്‍ ബിസിബി (BCB) ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) സിഇഒയുമായ സയ്യിദ് അഷ്റഫുള്‍ ഹഖ് കുറ്റപ്പെടുത്തി.

Signature-ad

നിലവിലെ ബിസിബി ചെയര്‍മാന്‍ അമിനുല്‍ ഇസ്ലാമിനെ മുഹ്‌സിന്‍ നഖ്വി സ്വാധീനിച്ചുവെന്നും, ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന വലിയ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് അദ്ദേഹമാണെന്നും റെവ്സ്പോര്‍ട്സിന് (Revsportz) നല്‍കിയ അഭിമുഖത്തില്‍ അഷ്റഫുള്‍ ഹഖ് പറഞ്ഞു.

‘ഒരു ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ ഞാന്‍ സത്യസന്ധതയ്ക്കും പ്രതിബദ്ധതയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. അമിനുല്‍ ഇസ്ലാം ഒരുപക്ഷേ നിഷ്‌കളങ്കനായതുകൊണ്ടാകാം നിലവിലെ എസിസി പ്രസിഡന്റ് മുഹ്‌സിന്‍ നഖ്വിയുടെ സ്വാധീനത്തില്‍ പെട്ടുപോയത്. നഖ്വിയാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. ഒടുവില്‍ ആര്‍ക്കാണ് ഇതില്‍ ലാഭമുണ്ടായത്?’ മുന്‍ ബിസിബി ജനറല്‍ സെക്രട്ടറി ചോദിച്ചു.

ബംഗ്ലാദേശ് സര്‍ക്കാര്‍ എടുത്ത തീരുമാനം അനവസരത്തിലുള്ളതാണെന്നും അഷ്റഫുള്‍ ഹഖ് പറഞ്ഞു. സെപ്റ്റംബറില്‍ ഇന്ത്യ ബംഗ്ലാദേശില്‍ പര്യടനം നടത്തിയില്ലെങ്കില്‍ രാജ്യത്തെ ക്രിക്കറ്റ് അഞ്ചോ പത്തോ വര്‍ഷം പിന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘ആരംഭം മുതല്‍ തന്നെ എന്റെ നിലപാട് വ്യക്തമായിരുന്നു. അന്നത്തെ ബംഗ്ലാദേശ് സര്‍ക്കാര്‍, പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് അഡൈ്വസര്‍ എടുത്ത തീരുമാനം തിടുക്കത്തിലുള്ളതായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിച്ചില്ല എന്നതുകൊണ്ട് മാത്രം ഇത്രയും കടുത്ത തീരുമാനമെടുക്കേണ്ട ഒരു സാഹചര്യവും അവിടെയുണ്ടായിരുന്നില്ല.’

‘തീര്‍ച്ചയായും, ഇന്ത്യ പര്യടനം നടത്തിയില്ലെങ്കില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് 5 മുതല്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ പിന്നോട്ട് പോകും. പര്യടനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിലവിലെ സര്‍ക്കാരിന്റെ കടമയാണ്. ഈ ബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അവര്‍ തിരിച്ചറിയണം. ഇന്ത്യന്‍ മാധ്യമങ്ങള്‍ ചരിത്രപരമായി ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്, അവര്‍ അത് വീണ്ടും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ദെൻവാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

ഫെയ്സ്ബുക്ക് പേജ്

യൂട്യൂബ് ചാനല്

#CricketNews, #T20WorldCup2026, #BangladeshCricket, #BCB, #ICC, #BCCI, #MustafizurRahman, #IndiaVsBangladesh, #MohsinNaqvi, #CricketControversy, #SportsUpdate, #BreakingNews, #KolkataKnight Riders, #KKR, #CricketFans, #PakistanCricket, #SyedAshrafulHaque, #Dailyhunt, #MalayalamNews, #CricketAnalysis

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: