Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

ക്രിക്കറ്റ് കളിക്കിടെ തേനീച്ച ആക്രണം; അമ്പയര്‍ക്കു ദാരുണാന്ത്യം; വെള്ളം കുടിക്കാനുള്ള ഇടവേളയില്‍ ഇരച്ചെത്തി തേനീച്ചക്കൂട്ടം; വിശദീകരിക്കാനാകാതെ അധികൃതര്‍

ഉന്നാവോ: ഉന്നാവോയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന്റെ വെള്ളം കുടിക്കാനുളള ഇടവേളയ്ക്കിടെ തേനീച്ച ആക്രമണം. മുതിര്‍ന്ന അമ്പയര്‍ക്ക് ദാരുണാന്ത്യം. ഗംഗാഘട്ട് മേഖലയിലെ സപ്രു ക്രിക്കറ്റ് സ്റ്റേഡിയത്തിലാണു ഞെട്ടിക്കുന്ന സംഭവം. ഗംഗാഘട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഈ സ്റ്റേഡിയത്തില്‍ വൈഎംസിസി, പാരാമൗണ്ട് എന്നീ ടീമുകള്‍ തമ്മിലായിരുന്നു മത്സരം.

ആദ്യ ഇന്നിംഗ്‌സ് പൂര്‍ത്തിയായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച് ഏതാനും ഓവറുകള്‍ക്ക് ശേഷമുള്ള ഇടവേളയിലായിരുന്നു അപകടം. വെള്ളം കുടിക്കാനായി കളി നിര്‍ത്തിവെച്ച സമയത്താണ് വലിയൊരു തേനീച്ചക്കൂട്ടം പെട്ടെന്ന് മൈതാനത്തേക്ക് ഇരച്ചെത്തി കളിക്കാരെയും നടത്തിപ്പുകാരെയും ആക്രമിക്കുകയായിരുന്നു. മൈതാനത്ത് പരിഭ്രാന്തി പടര്‍ന്നതോടെ, സ്വയം രക്ഷിക്കാനായി ക്രിക്കറ്റ് താരങ്ങളും അമ്പയര്‍മാരും നിലത്ത് കമിഴ്ന്നു കിടന്നു. എന്നിട്ടും പലര്‍ക്കും തേനീച്ചകളുടെ കുത്തേറ്റു. ഇത് വലിയ പരിക്കുകള്‍ക്കും മൈതാനത്ത് വന്‍ ആശയക്കുഴപ്പത്തിനും കാരണമായി.

Signature-ad

തേനീച്ചകളുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ കാണ്‍പൂരിലെ ഫീല്‍ഖാന സ്വദേശിയും കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അമ്പയറുമായ മാണിക് ഗുപ്തയാണു മരിച്ചത്. ശുക്ലഗഞ്ചില്‍ നിന്നുള്ള അമ്പയര്‍ സുനില്‍ കുമാര്‍ നിഷാദിനൊപ്പമാണ് അദ്ദേഹം മത്സരം നിയന്ത്രിച്ചിരുന്നത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുപ്തയെ ആദ്യം ശുക്ലഗഞ്ചിലെ ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചെങ്കിലും, ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരിച്ചു.

എവിടെനിന്നാണു തേനീച്ചക്കൂട്ടം എത്തിയതെന്ന് വ്യക്തമല്ലെന്നു ദൃക്‌സാക്ഷിയായ അമ്പയര്‍ സുനില്‍ കുമാര്‍ നിഷാദ് വിവരിച്ചു. തങ്ങളെത്തന്നെ സംരക്ഷിക്കാന്‍ കളിക്കാരും ഉദ്യോഗസ്ഥരും ഉടന്‍ തന്നെ നിലത്ത് വീണെങ്കിലും തേനീച്ചകള്‍ കുത്തിക്കൊണ്ടിരുന്നു. മൈതാനത്തുണ്ടായിരുന്ന മിക്കവാറും എല്ലാ കളിക്കാര്‍ക്കും അമ്പയര്‍മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായും അമ്പയര്‍ മാണിക് ഗുപ്തയുടെ മരണം വലിയ വേദനയുണ്ടാക്കിയതായും നിഷാദ് പറഞ്ഞു.

ന്യൂസ്ദെൻവാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

ഫെയ്സ്ബുക്ക് പേജ്

യൂട്യൂബ് ചാനല്

#CricketNews, #Unnao, #TragicIncident, #BeeAttack, #CricketUmpire, #ManikGupta, #KanpurCricket, #SportsNews, #BreakingNews, #SapruStadium, #Dailyhunt, #KeralaCricketFans, #CricketUpdate, #SadNews, #UttarPradesh, #UmpireDeath, #SafetyInSports, #CricketCommunity

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: