Breaking NewsIndiaLead NewsNEWSSocial Media

ഭർത്താവ് യുഎസിൽ, കൂട്ടികാരിക്കും കുട്ടിക്കുമൊപ്പം ​ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി, കുട്ടിയെ കളിക്കാനിരുത്തി ഫോട്ടോയെടുക്കുന്നതിനിടെ കുഞ്ഞു കുളത്തിൽ വീണു, മൂന്നു വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു∙ അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി എത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് കളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. കുട്ടിയുട അമ്മ സ്വാതി 7 മാസം ഗർഭിണിയാണ്. ഫോട്ടോ ഷൂട്ട് നടത്താനായി ബുക്ക് ചെയ്തശേഷമാണ് മാഗഡി റോഡിലുള്ള സ്റ്റുഡിയോയിൽ ഇവർ എത്തിയത്. ഷൂട്ടിങ് നടക്കുമ്പോൾ കുട്ടി കളിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. തിരച്ചിൽ നടക്കുന്നതിനിടെ കൃത്രിമ കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയമ കുട്ടിയുടെ പിതാവായ ചരൺരാജ് സോഫ്റ്റുവെയർ എൻജിനീയറാണ്. ജോലിയുടെ ഭാഗമായി ഇദ്ദേഹം യുഎസിലാണ്. സ്വാതി മറ്റൊരു വനിതാ സുഹൃത്തിനൊപ്പമാണ് സ്റ്റുഡിയോയിലെത്തിയത്. കുട്ടി കാൽവഴുതി കുളത്തിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം. 3 കൃത്രിമ കുളങ്ങളാണ് സ്റ്റുഡിയോയിലുള്ളത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: