ഔദ്യോഗിക വാഹനം വൈകി; ഓട്ടോയില്‍ മടങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി; മുന്‍ സീറ്റിലേക്ക് ഓടിക്കയറി സുരക്ഷാ ഉദ്യോഗസ്ഥന്‍; സീന്‍ കോണ്‍ട്രയായത് തൃശൂരില്‍

തൃശൂര്‍: ഔദ്യോഗിക വാഹനം വൈകിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യാത്ര ചെയ്തത് ഓട്ടോറിക്ഷയില്‍. ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടന്‍ ഓട്ടോയില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു. മന്ത്രി സുരേഷ് ഗോപി ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഗണ്‍മാന്‍ വേഗത്തില്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം സ്ഥലത്തെത്തി.
#SureshGopi, #Thrissur, #KeralaPolitics, #AutoRickshaw, #Sivaratri2026, #BreakingNews, #ViralVideo, #MalayalamNews, #KeralaNews, #ThrissurNews, #SureshGopiInAuto, #CentralMinister, #സുരേഷ്ഗോപി, #തൃശൂർ, #കേരളം, #വാർത്തകൾ, #വൈറൽ





