Breaking NewsKeralaLead NewsNEWS

ആദിത്യ ഫോളോ ചെയ്തിരുന്നത് ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ട്, പെൺകുട്ടിയുടെ മരണമറിഞ്ഞതോടെ പലരും പേജ് അൺഫോളോ ചെയ്തു… അടുത്ത കാലത്തായി ആദിത്യ കൂടുതൽ സമയം ചെലവഴിച്ചിരുന്നത് കൊറിയൻ സംഗീതത്തിനും സിനിമയ്ക്കുമായി ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി: കൊറിയൻ സുഹൃത്തുമരിച്ചതറിഞ്ഞ് ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പോലീസിനു ലഭിച്ചു. ‘പെൺകുട്ടി ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടാണ് ഫോളോ ചെയ്തിരുന്നത് എന്നാണ് പോലീസ് കണ്ടെത്തൽ. കൊറിയൻ മോഡലുകളുടെ ചിത്രങ്ങൾ ഉൾപ്പെടെ ഈ അക്കൗണ്ടിലുണ്ട്.

അതേസമയം നിരവധിപേർ പിന്തുടർന്നിരുന്ന പേജാണ് ബ്ലാക്ക് വെനം. എന്നാൽ പെൺകുട്ടിയുടെ മരണവിവരം പുറത്തറിഞ്ഞതോടെ ഈ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചു. ഇൻസ്റ്റ അക്കൗണ്ട് സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും പോലീസ് പറയുന്നു.

Signature-ad

സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂർ കക്കാട് കരയിലെ ആദിത്യ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന ആദിത്യ ട്യൂഷനും തുടർന്ന് സ്കൂളിലേക്കുമായാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ ബാഗും ലഞ്ച് ബോക്സും അടക്കമുള്ളവ കരയിൽ വച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ഇവ പരിശോധിച്ചപ്പോഴാണ് 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുക്കുന്നത്. ഇതിലാണ് തന്റെ സുഹൃത്തായ കൊറിയൻ വംശജൻ ഈ മാസം 19ന് അപകടത്തിൽ മരിച്ചെന്നും ഈ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നും എഴുതിയിരിക്കുന്നത്.

അതേസമയം മുങ്ങി മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. കിണർ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ വരുന്ന കൊറിയൻ സംഗീതവും സിനിമയുമെല്ലാമായി വളരെയേറെ സമയം ആദിത്യ ചിലവഴിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങളും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

പെൺകുട്ടിയുടെ മൊബൈൽ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ പോലീസിന്റെ നീക്കം. എന്നാൽ അന്വേഷണത്തിൽ അലംഭാവം കാട്ടുന്നുവെന്ന മാതാപിതാക്കളുടെ ആരോപണത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറൽ എസ്പി കെ. എസ്. സുദർശൻ നിയോഗിച്ചിരുന്നു. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിനിടെ അധ്യാപകർ, സഹപാഠികൾ എന്നിവരടക്കമുള്ളവരിൽനിന്ന് മൊഴികൾ എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: