കോളേജ് ക്യാമ്പസിൽ കയറി ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം, വാലന്റൈൻസ് ഡേ ആഘോഷവേദി അടിച്ചുതകർത്തു, വിദ്യാർഥികളെ മർദിച്ചു, വാലന്റൈൻസ് ഡേയിൽ കമിതാക്കളെ ഒരുമിച്ച് കണ്ടാൽ ആക്രമിക്കും… നഗരത്തിൽ ഹിന്ദുത്വ സംഘടനകളുടെ പോസ്റ്റർ- Video

ഭോപ്പാൽ: മധ്യപ്രദേശിൽ കോളേജിനുള്ളിൽ കയറി ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം. പ്രവർത്തകർ വാലന്റൈൻസ് ഡേ ആഘോഷവേദി അടിച്ചുതകർത്തു. ഇൻഡോറിലെ നാർസി മുൻജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർത്ഥികളുടെ വാലന്റൈൻസ് ഡേ ആഘോഷവേദി ബജ്‌റംഗ്ദൾ പ്രവർത്തകർ അടിച്ചു തകർത്തത്. പരിപാടിയിൽ അശ്ലീലം കലർത്തി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അക്രമം. വേദി അടിച്ചുതകർത്തതിനോടൊപ്പം വിദ്യാർത്ഥികളെ മർദിക്കുകയും ചെയ്തു. അധ്യാപകരുടെ പരാതിയിൽ പോലീസ് കേസെടുത്തു.
വാലന്റൈൻസ് ഡേയുടെ ഭാഗമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ അലങ്കോലമാക്കിയത്. വിദ്യാർത്ഥികൾ കോളേജിന്റെ ഒരു ഭാഗത്ത് പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം ആളുകൾ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പോലീസ് പറയുന്നു. അക്രമികൾ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന്റെയും വസ്തുവകകൾ നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും കോളേജ് അധികൃതർ നൽകിയ പരാതിയിൽ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഇതിനിടെ വാലന്റൈൻസ് ഡേയിൽ കമിതാക്കളെ ഒരുമിച്ച് കണ്ടാൽ ആക്രമിക്കുമെന്ന് എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പട്മനയിലാണ് വാലന്റൈൻസ് ഡേ ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ഹിന്ദു ശിവഭവാനി സേനയുടെ പേരിലാണ് പോസ്റ്ററുകൾ ഉയർന്നത്.
Imagine this.
The college threw a party to celebrate pre-Valentine’s Day. Management students and professors are mingling amid loud music.
Suddenly, a herd of Bajrang Dal men, armed with sticks and religious slogans in defense, barged into the campus and… pic.twitter.com/wXZxpaa93A
— काश/if Kakvi (@KashifKakvi) February 12, 2026





