Breaking NewsKeralaLead NewsNEWSpolitics

ദേശീയ പണിമുടക്ക് ദിനം പ്രതിപക്ഷനേതാവിന്റെ പുതുയു​ഗ യാത്ര മാറ്റിവയ്ക്കാതിരുന്നത് വലിയ തെറ്റെന്ന് എംവി ​ഗോവിന്ദൻ; ഇത് യുഡിഎഫ് അപമാനിച്ചതിന് തുല്യമെന്ന് എളമരം കരിം

മലപ്പുറം: ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഐഎം. എൽഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ് തയ്യാറായില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഐഎൻടിയുസിയുടെ ആളുകൾ പറയുന്നത് യുഡിഎഫ് സമ്മതിക്കുന്നില്ലായെന്നതാണ്. ഇത് അങ്ങേയറ്റം തെറ്റായ കാര്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കക്ഷി രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി തൊഴിലാളി രാഷ്ട്രീയത്തെ വേർതിരിക്കാൻ പാടില്ല. വി ഡി സതീശൻ ജാഥ മാറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും അതിനൊരു വിലയും കൊടുത്തില്ല. നരേന്ദ്രമോദി സർക്കാരിനെ തിരുത്താൻ എല്ലാവരും ഫലപ്രദമായി ഇടപെടണം. എല്ലാ ദിവസവും തൊഴിലാളി വിരുദ്ധ നടപടികൾ

Signature-ad

പണിമുടക്കിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് ജാഥ നടത്തുന്നതിന് അപമാനമാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം പ്രതികരിച്ചു. കോടിക്കണക്കിന് തൊഴിലാളികള്‍ ജീവന്‍മരണ സമരം നടത്തുമ്പോള്‍ ബഹുമാന സൂചകമായെങ്കിലും ഇന്ന് യുഡിഎഫ് ജാഥ മാറ്റിവെക്കേണ്ടതായിരുന്നു. ഇന്നൊരു ദിവസം മാറ്റിവെച്ചതുകൊണ്ട് ഒരു തെരഞ്ഞെടുപ്പിനെയും ബാധിക്കാൻ പോകില്ല എന്നും എളമരം കരീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: