Breaking NewsKeralaLead NewsNEWS

രാഹുലിനെതിരെയുള്ള മൂന്നാം പരാതിക്കാരിയ്ക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങി ഫെന്നി നൈനാൻ; ‘പൊലീസിന് പരാതി നൽകുന്നതിനു പകരം തനിക്കെതിരെ അവർ നേതാക്കൾക്ക് പരാതി നൽകിയത് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ്‘

പത്തനംതിട്ട: രാഹുൽ മാക്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് പരാതിക്കാരിക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി നൽകിയാൽ പോരേ. തനിക്കെതിരെ എന്തു കാര്യത്തിനാണ് നേതാക്കൾക്ക് പരാതി നൽകിയത്, രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് നേതാക്കൾക്ക് അവർ പരാതി നൽകിയത്. മാധ്യമങ്ങളോട് പ്രതികരിക്കവെ ഫെന്നി നൈനാൻ പറഞ്ഞു.

താൻ പരാതിക്കാരിയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത് ആരാണെന്നത് വ്യക്തമാണ്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്. മാധ്യമപ്രവർത്തക ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ പരാതിക്കാരി തയ്യാറാകണം.

Signature-ad

നിലവിൽ, തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം മൂന്നാം പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസും ഉടൻ ഫയൽ ചെയ്യും. ഫെന്നി നൈനാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: