പീഡനശ്രമം 13 കാരൻ എതിർത്തു, കലികയറിയ 21 കാരൻ കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ഇഷ്ടിക കൊണ്ട് ഇടിച്ചു മുഖം തകർത്തു, ടെറസിൽവച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റി, ആരും തിരയാതിരിക്കാൻ അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി…

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പീഡനശ്രമം എതിർത്ത13 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി കട്ടിലിലെ അറയിൽ ഒളിപ്പിച്ചു. സംഭവത്തിൽ പ്രദേശവാസിയായ റെഹാനെ (21) പോലീസ് അറസ്റ്റു ചെയ്തു. ലൈംഗികപീഡന ശ്രമം കുട്ടി എതിർത്തതോടെ കലി കയറിയ പ്രതി കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഇഷ്ടിക കൊണ്ട് മുഖം തകർക്കുകയായിരുന്നു. പിന്നീട് മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റി. സംശയം ഒഴിവാക്കാനായി, അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി.
പിന്നാലെ കുട്ടിക്കായുള്ള തിരച്ചിലിൽ റെഹാനും പോലീസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. കുട്ടിയുടെ വീടിന് 30 മീറ്റർ മാത്രം അകലെയുള്ള ആറ് നില കെട്ടിടത്തിന്റെ ടെറസിനു മുകളിൽ വച്ചാണ് ക്രൂര കൊലപാതകം നടന്നത്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ മൃതദേഹം പിന്നീട് നാലാം നിലയിലെ ഫ്ലാറ്റിലേക്ക് മാറ്റുകയായിരുന്നെന്ന് പോലീസ് പറയുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ വെള്ളിയാഴ്ച രാത്രിയാണ് വീടിനു മുന്നിൽ നിന്നും കാണാതായത്. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.






