ബിലാൽ എവിടെ നീരദേ..? കാരയ്ക്കാമുറി ഷണ്മുഖൻ വരെ വീണ്ടും വരുന്നു: എന്നിട്ടും ബിലാല് വന്നില്ലല്ലോ..; ബാച്ച്‌ലര്‍ പാര്‍ട്ടി രണ്ടാം ഭാഗം അനൗൺസ് ചെയ്ത അമൽ നീരദിന് ബിഗ് ബി ഫാൻസിന്റെ പൊങ്കാല: കലാഭവൻ മണിയില്ലാതെ ബാച്ച്‌ലര്‍ പാർട്ടി b വീണ്ടും: തോക്കുകൾ അഞ്ചെണ്ണം ഇപ്പോഴുമുണ്ട്,: അഞ്ചഗസംഘം ആരായിരിക്കും

കൊച്ചി വർഷം കുറച്ചായി മമ്മൂട്ടിയുടെ ആരാധകർ ബിലാലിന്റെ രണ്ടാം വരവിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്.ഇപ്പൊ വരും ഇപ്പൊ വരും എന്ന് പറയുന്നതല്ലാതെ മേരി ടീച്ചറുടെ മകൻ ബിലാല് വരുന്നില്ല. ഈ കാത്തിരിപ്പിന്റെ നിരാശ മുഴുവൻ മമ്മൂട്ടി ആരാധകർ പൊങ്കാലയിട്ട് തീർത്തത് ബിഗ് ബിയുടെ സംവിധായകൻ അമൽ നീരത് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അനൗൺസ് ചെയ്ത് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടപ്പോഴാണ് .
വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ അമൽ നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയപ്പോഴാണ് അമൽ നീരദേ ബിലാൽ എവിടെ എന്ന് മമ്മൂട്ടി ഫാൻസുകാർ ചോദ്യവുമായി പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റിന് താഴെ കമന്റ് ബോക്സിൽ നിറഞ്ഞത്. കോവിഡിന് മുൻപ് മുതൽ കാത്തിരിക്കാൻ തുടങ്ങിയതാണെന്നും ബിലാൽ ടു പ്രോജക്ട് ഡ്രോപ്പ് ചെയ്തെങ്കിൽ അതൊന്നു വെളിപ്പെടുത്തണമെന്നും ആരാധകർ ആവശ്യപ്പെടുന്നു.
ബാച്ച്‌ലര്‍ പാര്‍ട്ടി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് കൊച്ചി വൃത്തങ്ങൾ നൽകുന്ന സൂചന.കലാഭവൻ മണി ഇല്ലാതെയാണ് രണ്ടാം ഭാഗം പുറത്തു വരിക.ആദ്യഭാഗത്തിൽ മണിക്ക് നല്ല വേഷമായിരുന്നു. നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. സിനിമയുടെ രണ്ടാം രണ്ടാം ഭാഗത്തിന് ബാച്ച്ലർ പാർട്ടി D’EUX എന്നാണ് പേരിട്ടിരിക്കുന്നത്. പോസ്റ്റർ പങ്കിട്ടുകൊണ്ട് അമൽ നീരദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ ‘രണ്ട്’ എന്നാണ് അർത്ഥമാക്കുന്നത്. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
ഒന്നാം ഭാഗം പോലെ ഒരു ത്രില്ലർ ഇമോഷണൽ ചിത്രം തന്നെയായിരിക്കും രണ്ടാം ഭാഗം എന്നും സൂചനകൾ ഉണ്ട്. ഫഹദ് ഫാസിൽ അടക്കമുള്ള പുതുതലമുറയിലെ താരങ്ങളും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമോ എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അഞ്ച് തോക്കുകൾ കാണിച്ചിട്ടുണ്ട്. ആരായിരിക്കും ഈ അഞ്ചുപേർ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ആലോചിക്കുന്നത്.
ബിഗ് ബി യുടെ രണ്ടാം ഭാഗം നേരത്തെ അമൽ നീരദ് പ്രഖ്യാപിച്ചിരുന്നതാണെങ്കിലും അതിനിടയിൽ കോവിഡ് വന്നതോടെ ചിത്രം മുടങ്ങുകയായിരുന്നു. മഹാമാരിയെല്ലാം മാറിയപ്പോൾ ചിത്രം ഉടനെ ഉണ്ടാകുമെന്ന് മമ്മൂട്ടി ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല
അതിനിടെ രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലെ കാരയ്ക്കാമുറി ഷണ്മുഖൻ എന്ന മമ്മൂട്ടിയുടെ കഥാപാത്രം രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അതിഥി വേഷത്തിൽ എത്തുകയാണ്. ഷണ്മുഖൻ സാറു വരെ വീണ്ടും എത്തുന്നു.. എവിടെ ഞങ്ങളുടെ ബിലാലിക്കാ എന്നാണ് ആരാധകരുടെ ചോദ്യം..






