ഏതാണ് അമേരിക്ക ഉപയോഗിച്ച രഹസ്യായുധം എന്നറിയാതെ ലോകം : കാണാമറയത്തിരുന്ന് കാണാത്ത ആയുധം കൊണ്ട് ശത്രുവിനെ തകര്‍ക്കുന്ന പുതിയ യുദ്ധമുറ : വെനസ്വേലയിലെ സൈനികര്‍ അമേരിക്കന്‍ സൈന്യം എത്തുംമുമ്പേ വീണത് എങ്ങനെ?

വാഷിംഗ്ടൺ : ശത്രു രാജ്യത്തേക്ക് പട നയിച്ച് എത്തണമെന്നില്ല. കാലാളും കുതിരയും തേരും രഥവും ഗജനിരയും പടലങ്ങളിലേക്ക് എത്തണമെന്നില്ല. അല്ലാതെ തന്നെ ശത്രുവിനെ വീഴ്ത്താമെന്ന് അമേരിക്ക കാണിച്ചു കൊടുത്തിരിക്കുന്നു. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ യുദ്ധ ആക്രമണമുറകളിലൂടെ അമേരിക്ക തങ്ങളുടെ ആക്രമണങ്ങളുടെ യുദ്ധ ജാതകം മാറ്റി എഴുതുകയാണ്.
വെനസ്വേലയിലെ സൈനികർ അമേരിക്കൻ സൈന്യം എത് മുന്‍പേ വീണത് അജ്ഞാത ആയുധപ്രയോഗത്താലാണെന്ന സംശയം ഏറെക്കുറെ ഉറപ്പിക്കുമ്പോൾ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയ യുദ്ധ തന്ത്രമാണ് അമേരിക്ക വെനസ്വേലയിലെ സൈനികർക്ക് നേരെ പ്രയോഗിച്ചതെന്ന സംശയവും ബലപ്പെടുന്നു.
റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മറ്റും ആയുധങ്ങൾ വിക്ഷേപിച്ച് ശത്രു രാജ്യത്തെ ആക്രമിക്കുന്ന രീതിയിൽ നിന്നും മാറി സൈനികർക്ക് നേരെ അകലെയിരുന്ന് അറ്റാക്ക് നടത്തുന്ന പുതിയ യുദ്ധ രീതിയാണ് അമേരിക്ക അവലംബിച്ചിട്ടുള്ളത്.
ഒരു മിസൈലിൽ ഒരു രാജ്യത്തിന്റെ നല്ലൊരു ഭാഗം തകർക്കാൻ കഴിയുന്നതിനേക്കാൾ ആഘാതം ആ രാജ്യത്തെ സൈനികരെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിലൂടെ കിട്ടുമെന്നതിനാൽ സൈനികരെ ഇല്ലായ്മ ചെയ്യുന്ന അജ്ഞാത ആയുധമാണ് ഇനി അമേരിക്ക വ്യാപകമാക്കുക എന്ന സൂചനയാണ് വെനസ്വേലയിലെ ആക്രമണം തരുന്നത്.
ആയുധങ്ങൾ എത്ര കയ്യിലുണ്ടെങ്കിലും അത് ഉപയോഗിക്കാനും പ്രവർത്തിപ്പിക്കാനും സൈനികരില്ലെങ്കിൽ എന്തുകാര്യം എന്ന് ചിന്തിക്കുക. ആയുധബലവും ആൾബലവും ഉണ്ടെങ്കിലും ആൾബലത്തെ തകർത്തു കഴിഞ്ഞാൽ വിജയത്തിന്റെ നല്ലൊരു ഭാഗം കൈപ്പിടിയിൽ ആകും എന്ന ട്രമ്പിയൻ തത്വമാണ് അവർ നടപ്പാക്കിയത്.
അമേരിക്ക വെനസ്വേലയിലെ സൈനികർക്കു നേരെ ഉപയോഗിച്ച ആ അജ്ഞാത ആയുധത്തെക്കുറിച്ച് ലോകത്തെ വിവിധ രാജ്യങ്ങൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വെനസ്വേലയിലെ സൈനികർ പറയുന്നത് അമേരിക്കൻ യുദ്ധവ്യൂഹം എത്തുന്നതിനു മുൻപ് തന്നെ തങ്ങൾ അറ്റാക്ക് ചെയ്യപ്പെട്ടിരുന്നു എന്നാണ്.
പ്രധാനമായും ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് വെനസ്വേലയിൽ യുഎസ് സൈന്യം കടന്നുകയറിയത്. എന്നാൽ ഇവ എത്തുന്നതിനും മുൻപേ ശക്തമായ ആക്രമണം തങ്ങൾ നേരിട്ടുവെന്നാണ് വെനസ്വേലയിലെ സൈനികർ പറയുന്നത്.
ഹെലികോപ്റ്ററുകൾ എത്തുന്നതിനു മുൻപേ റഡാറുകൾ നിശ്ചലമായി. തുടർന്ന് തീവ്രമായ ശബ്ദതരംഗം പുറപ്പെടുവിക്കുന്ന അജ്ഞാതമായ ആയുധം യുഎസ് പ്രയോഗിച്ചതായി വെനസ്വേലയിലെ സൈനികർ പറയുന്നു.
ഇതോടെ തങ്ങളുടെ സൈനികരുടെ മൂക്കിൽനിന്നും രക്തമൊലിച്ചു, ചിലർ തളർന്നുവീണു. ഇതിനു ശേഷമാണ് യുഎസ് സൈനികർ ഹെലികോപ്റ്ററിൽ എത്തിയതത്രെ.
അമേരിക്കൻ സൈന്യം എത്തുന്നതിനു മുൻപ് എങ്ങനെ തങ്ങളുടെ സൈനികർ തളർന്നുവീണു എന്നാണ് വെനസ്വേലയിലെ സൈനികർ ചോദിക്കുന്നത്. B അവരുടെ മൂക്കിൽ നിന്നും രക്തം വരാനുള്ള കാരണവും അജ്ഞാതം.
ഈ സൈനികരുടെ ശരീരത്തിൽ നിന്നും രക്ത സാമ്പിളുകളും മറ്റും വിദഗ്ധ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. വിശദമായ പരിശോധനയിലൂടെ ഇവരുടെ ശരീരത്തിന് എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള ശ്രമത്തിലാണ് വെനസ്വേലയിലെ സൈനിക മേധാവികൾ. തങ്ങൾക്കൊപ്പം നിൽക്കുന്ന രാജ്യങ്ങളിലേക്കും ഈ സാമ്പിളുകൾ അവർ അയച്ചുകൊടുത്തിട്ടു എന്നാണ് സൂചന. ഒരിടത്തുനിന്നും മാത്രം ലഭിക്കുന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കാതെ പല റിപ്പോർട്ടുകൾ പരിശോധിച്ച കാര്യങ്ങൾ കണ്ടെത്താനാണ് നീക്കം.
യുഎസ് ആക്രമണത്തിൽ തങ്ങളുടെ 100 സൈനികർക്കു ജീവൻ നഷ്ടമായെന്നാണ് വെനിസ്വേല സ്ഥിരീകരിക്കുന്നത്. ഇവർ ഏത് ആയുധം ഏറ്റാണ് കൊല്ലപ്പെട്ടത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
തങ്ങൾ ഏതെങ്കിലും അജ്ഞാത ആയുധം ഉപയോഗിച്ചു എന്ന് അവകാശവാദം ഇതുവരെയും അമേരിക്ക ഉന്നയിച്ചിട്ടുമില്ല. അമേരിക്കയുടെ പുതിയ ആയുധപ്രയോഗത്തിന്റെ പരീക്ഷണമായിരുന്നു വെനിസ്വേലയിൽ നടന്നതെന്ന് സംശയിക്കുന്നവരും ധാരാളം.





