എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ഇന്ന്; ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച മുതല്‍: ബെഗളുരു യാത്ര ഇനി കൂടുതല്‍ എളുപ്പമാകും: ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെട്ട് രാത്രി 11 ന് ബെംഗളൂരുവില്‍ എത്തും; ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 ന് പുറപ്പെടും ; കേരളത്തില്‍ തൃശൂരും പാലക്കാടും സ്‌റ്റോപ്പുകള്‍ ; കേരളത്തിനു പുറത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട് , കൃഷ്ണരാജപുരം സ്റ്റോപ്പുകള്‍

ന്യൂഡല്‍ഹി : ബെംഗളുരു മലയാളികളുടെ ആഗ്രഹം സഫലമാക്കിക്കൊണ്ട് ബെംഗളുരു – എറണാകുളം വന്ദേഭാരത് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.
കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസ്സുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുക. രാവിലെ 8.15ന് വാരണാസിയില്‍ ആണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുക. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മറ്റ് മൂന്ന് വന്ദേ ഭാരത് സര്‍വീസുകള്‍.
ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം മണ്ഡലമായ വാരണാസിയിലെത്തിയ പ്രധാനമന്ത്രി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തും. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 നാണ് തിരികെ യാത്ര.
കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. കേരളത്തിനു പുറത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട് ,കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളുണ്ട്. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളില്‍ സര്‍വീസുണ്ടാകും. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഈ റൂട്ടില്‍ വന്ദേഭാരത് അനുവദിക്കണമെന്നത്.






