Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics
തമിഴ്നാട്ടിൽ സർവ്വകക്ഷി യോഗം ഇന്ന് ; രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ് ഷോയ്ക്കും മാർഗരേഖ തയ്യാറാക്കും ; ഇന്നത്തെ യോഗത്തിലേക്ക് വിജയ്യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചില്ല

ചെന്നൈ : തമിഴ്നാട്ടിൽ ഇന്ന് രാഷ്ട്രീയപാർട്ടികളുടെ സർവ്വകക്ഷിയോഗം. എന്നാൽ ഇന്നത്തെ യോഗത്തിലേക്ക് വിജയ്യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചിട്ടില്ല.
തമിഴ്നാട്ടിൽ രാഷ്ടീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയ്യാറാക്കുന്നതിനായാണ് തമിഴ്നാട് സർക്കാർ സർവ്വകകഷി യോഗം ഇന്ന് വിളിച്ചു ചേർത്തിരിക്കുന്നത്.
രാവിലെ സെക്രട്ടേറിയേറ്റിൽ തുടങ്ങുന്ന യോഗത്തിൽ മുതിർന്ന മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളെയും നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
വിജയ് നടത്തിയ റോഡ് ഷോക്കിടെ ഉണ്ടായ തിരക്കിലും പെട്ട് നിരവധി പേർ മരിച്ച കരൂർ
ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങൾക്കുള്ള മാർഗരേഖ തയ്യാറാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
അതേസമയം ഡിഎംകെയ്ക്ക് ടിവികെയുടെ വളർച്ചയിലുള്ള അസൂയ കാരണമാണ് ഇന്നത്തെ യോഗത്തിൽ നിന്ന് തങ്ങളെ
ഒഴിവാക്കിയതെന്ന് ടിവികെ പാർട്ടി ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചു.
|
|






