ആരോഗ്യ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണ് ഇപ്പോഴുള്ളത്; വിമര്‍ശിക്കുന്നവര്‍ കൃത്യമായ അജണ്ഡയുള്ളവരെന്നും അതിന് മുന്നില്‍ തളര്‍ന്ന് പോകില്ലെന്നും മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണ് ഇപ്പോഴുള്ളതെന്നും വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ആരോഗ്യമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്്.
ആരോഗ്യമേഖലയെ ആക്രമിക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടയുണ്ടെന്നും അതിന് മുന്നില്‍ തളര്‍ന്ന് പോകില്ലെന്നും പറഞ്ഞു. ആയുര്‍വേദ ചികിത്സാരംഗത്ത് അക്രഡിറ്റേഷന്‍ സമ്പ്രദായം കൊണ്ടുവന്ന് ഇരുനൂറ്റന്‍പതോളം എന്‍എബിഎച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു.
ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആയുര്‍വേദ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജിലെ ലേഡീസ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.






