KeralaNEWS

സി.ഐ എന്ന വ്യാജേന 13 കാരി പെൺകുട്ടിയുമായി ലോഡ്ജിൽ മുറി എടുത്തു, പൊലീസ് വന്നപ്പോൾ മകൾ എന്നായി; കരാട്ടേ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ

    എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി കരാട്ടേ ക്യാമ്പിനെന്ന പേരില്‍ പോലീസ് സ്റ്റേഷന് അടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്തു. താൻ സി.ഐ ആണെന്നാണ് ലോഡ്ജുകാരോട് പറഞ്ഞത്. ഒടുവിൽ ലോഡ്ജ് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ കള്ളി വെളിച്ചത്തായി. വിവിധ സ്‌കൂളുകളില്‍ കരാട്ടേ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന പാസ്റ്റർ ഒടുവിൽ പോക്‌സോ കേസില്‍ അകത്തായി. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് 13 കാരിയുമായി ലോഡ്ജിലെത്തിയ 51 കാരനായ പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി) അറസ്റ്റിലായത്.

സുവിശേഷ പ്രവര്‍ത്തകനായ പ്രതി ഹൈറേഞ്ചില്‍ വിവിധ സ്‌കൂളുകളില്‍ കരാട്ടേ പഠിപ്പിക്കുന്നുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായെത്തി കരാട്ടേ ക്യാമ്പിനെന്ന പേരില്‍ കട്ടപ്പന നഗരത്തിലെ പോലീസ് സ്റ്റേഷന് സമീപത്തുള്ള ലോഡ്ജില്‍ മുറിയെടുത്തു.

Signature-ad

കട്ടപ്പന സി.ഐ ആണെന്നാണ് ലോഡ്ജ് നടത്തിപ്പുകാരോട് പറഞ്ഞത്. എന്നാല്‍ നിലവിലെ കട്ടപ്പന സി.ഐയെ പരിചയമുള്ള ലോഡ്ജ് ജീവനക്കാര്‍ക്ക് മുന്നില്‍ വ്യാജൻ്റെ തട്ടിപ്പ് പൊളിഞ്ഞു.

പന്തികേട് തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ കൂടെയുള്ളത് മകളാണെന്ന് പ്രതി പറഞ്ഞെങ്കിലും ചോദ്യം ചെയ്യലില്‍ മകളല്ലെന്ന് പോലീസിന് മനസ്സിലായി. തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.

Back to top button
error: