CrimeNEWS

’12 വര്‍ഷമായി ബ്ലാക്‌മെയില്‍ ചെയ്യുന്നു’: കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം

     കാമുകൻ 12 വര്‍ഷമായി തന്നെ  ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ച് യുവതി ആ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു.

ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. വര്‍ഷ എന്ന യുവതി വിവാഹിതയായിട്ടും കഴിഞ്ഞ 12 വര്‍ഷമായി കാമുകനുമായി ബന്ധം തുടരുകയായിരുന്നു. ഇതിനിടെ എന്തോ കാരണത്താൽ ബന്ധം വഷളായി. കാമുകനെ ഒരു റസ്റ്റോറന്റിലേയ്ക്ക്  വിളിച്ചു വരുത്തിയാണ് ആസിഡ് കുപ്പി മുഖത്തേയ്ക്ക് എറിഞ്ഞത്. കാമുകന്‍ വിവേകിന് ഗുരുതരമായി പൊള്ളലേറ്റു. വര്‍ഷയ്ക്കും റെസ്റ്റോറന്റ് ജീവനക്കാരനും പൊള്ളലേറ്റു.

Signature-ad

ആക്രമണത്തെത്തുടര്‍ന്ന് വിവേക് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ആദ്യം എത്തിയത് വര്‍ഷയാണ്. തുടര്‍ന്ന് കാമുകന്‍ എത്തി. 12 വര്‍ഷമായി ബ്ലാക്‌മെയില്‍ സഹിക്കുകയാണെന്നും അതിനാലാണ് ആസിഡ് മുഖത്തേക്ക് ഒഴിച്ചെന്നും യുവതി പറഞ്ഞതായി ഹോട്ടല്‍ ഉടമയും പറഞ്ഞു.

“അയാൾ പണത്തിനായി എന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു. നിരന്തരം ബ്ലാക്മെയിൽ ചെയ്തു. . ഞാനൊരു വിവാഹ മോചിതയാണ്. എന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രണയിച്ചത്. എന്നാൽ പിന്നിട് ചതിച്ചു. ഒട്ടവിൽ  ഭീഷണിപ്പെടുത്തി.”
യുവതി പൊലീസിനോട് പറഞ്ഞു.

റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്കും ഫോണ്‍ നമ്പറും ഉപയോഗിച്ച് വിവേകിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ഇരുവരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: