KeralaNEWS

രാജ്യം വിട്ട രാഹുലിനെ നാട്ടിലെത്തിക്കാൻ പൊലീസ്, ഭാര്യയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനാലാണ് മർദ്ദിച്ചതെന്നും പ്രതി

   കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നും രാഹുൽ വ്യക്തമാക്കി.

രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണ്. കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി അവിടെനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. ഒടുവിൽ ഇയാൾ ജർമനിയിലെത്തി എന്നും ഇപ്പോൾ വ്യക്തമായി. തിങ്കളാഴ്ച രാത്രി എട്ടുവരെ രാഹുല്‍ പന്തീരാങ്കാവിലുണ്ടായിരുന്നത്രേ. പൊലീസിന്റെ സഹായത്തോടെയാണ് രാഹുൽ രക്ഷപ്പെട്ടതെന്നു വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.

Signature-ad

പെൺകുട്ടിയെ മർദിച്ചു എന്നത് ശരിയാണെന്ന് രാഹുൽ സമ്മതിച്ചു. എന്നാൽ അത് സ്ത്രീധനത്തിനോ കാറിനോ വേണ്ടിയല്ല. ജർമനിയിൽ ജോലി ചെയ്യുന്ന തനിക്ക് നാട്ടിൽ കാറിന്റെ ആവശ്യമില്ല. പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചില കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണ് മർദിച്ചതെന്നും രാഹുൽ പറഞ്ഞു.

അതേസമയം രാഹുലിന്റെ വീട്ടിൽനിന്ന് നിർണായക ദൃശ്യങ്ങള്‍ അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം പിടിച്ചെടുത്തു. രാഹുലിന്റെ അമ്മയേയും അറസ്റ്റ് ചെതേയ്ക്കുമെന്നാണു വിവരം. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും. വീട് ഇപ്പോള്‍ പൂട്ടിയിട്ട നിലയിലാണ്. വിദേശത്ത്  നിന്ന് രാഹുലിനെ നാട്ടിലെത്തിക്കാൻ  വിവിധ ഏജസികളുടെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഇന്റർപോൾ സഹകരണവും ലഭ്യമാക്കും.

അന്വേഷണസംഘം പന്തീരാങ്കാവിലെ രാഹുലിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും കസ്റ്റഡിയിലെടുത്തു. കേസില്‍ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴിയും രേഖപ്പെടുത്തും. സംഭവത്തില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ്എച്ച്ഒയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Back to top button
error: