KeralaNEWS

ലോക്‌സഭയിലേക്കു കേരളത്തില്‍നിന്ന്‌ ഇടതുമുന്നണിക്ക്‌ 12 സീറ്റ്‌: സി.പി.ഐ

തിരുവനന്തപുരം: ഇക്കുറി ലോക്‌സഭയിലേക്കു കേരളത്തില്‍നിന്ന്‌ ഇടതുമുന്നണിക്ക്‌ 12 സീറ്റ്‌ ലഭിക്കുമെന്ന്‌ സി.പി.ഐ.

സി.പി.ഐ. മത്സരിച്ച തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍ വിജയം ഉറപ്പാണ്‌. തിരുവനന്തപുരത്ത്‌ നേരിയ ഭൂരിപക്ഷത്തിലുള്ള വിജയസാധ്യതയുണ്ടെന്ന പ്രതീക്ഷയും നിര്‍വാഹകസമിതിയോഗം പങ്കുവച്ചു.

ഇവയ്‌ക്കുപുറമെ, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്‌, കണ്ണൂര്‍, വടകര, കാസര്‍ഗോഡ്‌, കോഴിക്കോട്‌ സീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്നാണ്‌ സി.പി.ഐ. വിലയിരുത്തല്‍.

Signature-ad

ഇത്തവണ രാഹുല്‍ അനുകൂല തരംഗമില്ല. ബി.ജെ.പിയെ എതിര്‍ക്കാന്‍ ഇടതിനേ കഴിയൂ എന്ന ചിന്ത ജനങ്ങളിലുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി.നേരത്തെ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റും 10 മുതൽ 12 സീറ്റുകൾ വരെ ലഭിക്കുമെന്ന സൂചന പങ്ക് വച്ചിരുന്നു.

Back to top button
error: