IndiaNEWS

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരനായ പ്രതിയുടെ വയറ്റില്‍ മൊബൈല്‍ ഫോണ്‍, ശസ്ത്രക്രിയയിലൂടെ  നീക്കം ചെയ്തു

      കര്‍ണാടകയില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മൊബൈല്‍ഫോണ്‍ നീക്കം ചെയ്തു. അതികഠിനമായ വയറുവേദനയെ തുടര്‍ന്നാണ് പരുശുറാം എന്ന തടവ് പുള്ളിയെ  ബെംഗളൂരിവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് വയറ്റില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്.

ഏപ്രില്‍ മാസത്തിലാണ് തടവുകാരന്‍ വയറുവേദനയെ കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ കാരണം വെളിപ്പെടുത്താന്‍ പരശുറാം തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ഇയാളെ ശിവമോഗയിലെ മക്ഗാന്‍ ടീച്ചിംഗ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് അവിടെ നിന്നും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അള്‍ട്രാ സൗണ്ട് സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 38കാരന്റെ വയറിനുള്ളില്‍ എന്തോ വസ്തു കിടപ്പുണ്ടെന്ന കാര്യം വ്യക്തമായത്.

Signature-ad

തുടര്‍ന്ന് ഏപ്രില്‍ 25ന് നടത്തിയ ശസ്ത്രകിയയിലാണ് യുവാവിന്റെ വയറ്റില്‍ നിന്നും കീപാഡ് മോഡലിലുള്ള ചൈനീസ് മൊബൈല്‍ഫോണ്‍ പുറത്തെടുത്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് സെല്ലിലെ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഫോണ്‍ വിഴുങ്ങിയതെന്ന് ഇയാള്‍ വ്യക്തമാക്കിയത്. 20 ദിവസത്തിന് മുമ്പാണ് ഇയാള്‍ ഫോണ്‍ വിഴുങ്ങിയത്.

ഒരു മണിക്കൂറും 15 മിനിറ്റും നീണ്ട ശസ്ത്രക്രിയയാണ് യുവാവിന് നടത്തിയത്. മൊബൈല്‍ ഫോണ്‍ ജയിലിലേക്ക് കടത്തിയതിന് പരശുറാമിനെതിരെ തുംഗനഗര പെലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: