ന്യൂഡൽഹി: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. ശോഭ സുരേന്ദ്രൻ – ദല്ലാള്‍ നന്ദകുമാർ വിഷയത്തിലാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.
സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ദല്ലാള്‍ നന്ദകുമാർ ശോഭാ സുരേന്ദ്രനെതിരെ ഉയർത്തിയ ആരോപണങ്ങള്‍ മറച്ചുവെക്കാനാണ് ഇ പി വിഷയം ഉയർത്തിയതെന്ന് ഔദ്യോഗിക വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.
സംഭവത്തില്‍ കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. ഇപ്പോഴത്തെ വിവാദം ദല്ലാള്‍ നന്ദകുമാറും ശോഭാ സുരേന്ദ്രനും ചേർന്നുള്ള ഒത്തുകളിയാണെന്നും പ്രകാശ് ജാവദേക്കർ അഭിപ്രായപ്പെട്ടു.
അതേസമയം തെരഞ്ഞെടുപ്പില്‍ വിവാദം ഉണ്ടാക്കി ബിജെപി അജണ്ട തന്നെ ശോഭ സുരേന്ദ്രൻ പൊളിച്ചു എന്നും പരാതിയുണ്ട്. അവസാന ദിവസങ്ങളില്‍ മോദി ഗ്യാരന്റി എന്ന തെരഞ്ഞെടുപ്പ് സ്ലോഗൻ തന്നെ ശോഭ പൊളിച്ചുവെന്നും പാർട്ടിക്കുള്ളില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്.