KeralaNEWS

അദാനിയാണോ, അദ്വാനിയാണോ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത് ?

ദാനിയാണോ, അദ്വാനിയാണോ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത് ? ചോദ്യം കേട്ടാൽ വെള്ളം വള്ളത്തിലോ വള്ളം വെള്ളത്തിലോ എന്ന് ഒന്ന് സംശയിച്ചുപോകും.

ബിജെപിയുടെ ഇന്നത്തെ പല നേതാക്കൾക്കും അണികൾക്കും അദാനിയാണ് ഹീറോ.പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷമായിരുന്നു ഗുജറാത്തുകാരനായ അദാനിയെ ഇത്രകണ്ട് ഇന്ത്യൻ ജനത ‘പരിചയപ്പെട്ടതും’!

Signature-ad

എന്നാൽ അദാനിയല്ല, അദ്വാനിയാണ് ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചതെന്നത് എല്ലാവർക്കും ഓർമ്മവേണമെന്നാണ് ബി.ജെ.പി.ദേശീയസമിതി അംഗം സി.കെ. പത്മനാഭൻ പറയുന്നത്.

പഴയതലമുറയുടെ ത്യാഗമാണ് പാർട്ടിയെ അധികാരത്തിലെത്തിച്ചതെന്ന് ഇന്ന് പലരും മറക്കുന്നു. അദ്വാനിയെന്നാല്‍ ലാല്‍കൃഷ്ണ അദ്വാനിയാണെന്ന് അവരോട് എടുത്തുപറയേണ്ടിയിരിക്കുന്നു. തനിക്ക് പഴയകാല നേതാക്കളോടൊപ്പം പ്രവർത്തിക്കാനായി എന്നതുതന്നെ വലിയ അനുഭവമാണ്. അതിന്റെ ഓർമ്മകള്‍പോലും ഇന്നും നല്‍കുന്ന ഊർജം ചെറുതല്ല. ഇപ്പോള്‍ വഹിക്കുന്ന ദേശീയസമിതി അംഗം എന്ന സ്ഥാനത്തേക്കാള്‍ 1997 മുതല്‍ ആറുവർഷം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായിരുന്നയാള്‍ എന്നറിയപ്പെടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.

Back to top button
error: