KeralaNEWS

ഗുജറാത്തില്‍ നിന്ന് പോയി വാരണാസിയില്‍ മോദി മല്‍സരിച്ചത് പേടിച്ചിട്ടാണോ ?:കെ സി വേണുഗോപാൽ

ആലപ്പുഴ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി മണ്ഡലം മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
മോദി എന്ന് മുതലാണ് കോണ്‍ഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ച്‌ തുടങ്ങിയതെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.

രാഹുല്‍ എവിടെയൊക്കെ മല്‍സരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. രാഹുല്‍ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് മോദി പറഞ്ഞത്. വയനാടിനെയും കേരളത്തെയും അപമാനിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. കേരളം ഇന്ത്യയിലല്ലേ എന്നും വേണുഗോപാല്‍ ചോദിച്ചു.

Signature-ad

ഗുജറാത്തില്‍ നിന്ന് പോയി യു.പിയിലെ വാരണാസിയില്‍ മോദി മല്‍സരിച്ചത് പേടിച്ചിട്ടാണെന്ന് ആരും പറഞ്ഞിട്ടില്ല. മോദിക്ക് പരാജയ ഭീതിയും വിഭ്രാന്തിയുമാണ്. 400 സീറ്റെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ആത്മവിശ്വാസ കുറവ് കൊണ്ടാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Back to top button
error: