ഹൈദരാബാദ് രൂപതയുടെ കീഴിലുള്ള സ്‌കൂള്‍ ആക്രമിച്ച് മദര്‍ തെരേസ പ്രതിമ തകർക്കുകയും വൈദികനെ മര്‍ദ്ദിക്കുകയും കൂടാതെ നിർബന്ധമായി ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.
മണിപ്പൂരില്‍ മൂന്നൂറോളം ക്രൈസ്തവ പള്ളികള്‍ കത്തിക്കുകയും നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടും അവിടം സന്ദർശിക്കാത്ത മോദി തൃശൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനുൾപ്പടെ നാലു തവണയാണ് രണ്ടു മാസങ്ങൾക്കുള്ളിൽ തൃശൂരിലെത്തിയത്.
മാതാവിന് സ്വർണക്കിരീടം സമർപ്പിച്ച സുരേഷ് ഗോപി ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയും ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
തെലങ്കാനയിലെ മദർ തെരേസ സ്കൂള്‍ തകർത്തതും വൈദികരെയും കന്യാസ്ത്രീകളെയും കൈയേറ്റം ചെയ്തതും ഹനുമാൻസേനയാണ്.എന്നാൽ സംഭവത്തില്‍ സ്കൂളധികൃതർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
ഹൈദരാബാദില്‍നിന്ന് 225 കിലോമീറ്റർ അകലെ ലക്ഷേട്ടിപ്പേട്ട് എന്ന സ്ഥലത്തുള്ള സ്കൂളാണ് ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടത്.വൻജനക്കൂട്ടം എത്തി സ്കൂള്‍ അടിച്ചുതകർക്കുകയും മാനേജർ ഫാ. ജയ്‌മോൻ ജോസഫിനെ ആക്രമിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയുമായിരുന്നു. കഴുത്തില്‍ കാവിഷാളിട്ട് തിലകം ചാർത്തിക്കുകയും ചെയ്തു.
മാത്രമല്ല ,വൈദികനെ പോലീസ് സാന്നിധ്യത്തില്‍ മട്ടുപ്പാവിലേക്കു കൂട്ടിക്കൊണ്ടുപോയി ക്ഷമ പറയിക്കുകയും ചെയ്തു.എല്ലാവരും കേള്‍ക്കുന്നതിനു വേണ്ടിയെന്നു പറഞ്ഞാണ് മുകളിലേക്കു കൊണ്ടുപോയത്. അക്രമികള്‍ മദർ തെരേസയുടെ പ്രതിമ തകർക്കുകയും ചെയ്തു.
തെലങ്കാന ഭരിക്കുന്നത് കോണ്‍ഗ്രസാണ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തില്‍ തിരഞ്ഞെടുപ്പു പര്യടനത്തിലിരിക്കെയാണ് സംഭവം.എന്നിട്ടും രേവന്ത് റെഡ്ഡി ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാൻ തയാറായിട്ടില്ല എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ നാലു ചർച്ചുകളിൽ അതിക്രമിച്ച് കയറി കാവിക്കൊടിക്കെട്ടിയ സംഭവത്തിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.ജാംബുവായിലെ നാല് ചർച്ചുകൾക്ക് മുകളിലെ കുരിശിലാണ് കാവിക്കൊടി കെട്ടിയത്.പരാതി നൽകിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ലെന്ന് ചർച്ച് അധികൃതർ പറയുന്നു.ജയ് ശ്രീറാം വിളികളോടെയാണ് പള്ളികളിൽ കൊടിനാട്ടിയത്.