മോദിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണ്. ആ ചാക്ക് കീറാ ചാക്കാണ്. അതില്‍ വിശ്വസിച്ച് എന്തിട്ടാലും ജനങ്ങള്‍ വഞ്ചിതരാവും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തില്‍ ഇടയ്ക്കിടെ എത്തുന്ന മോദി എന്തു കൊണ്ട് മണിപ്പൂരില്‍ പോകുന്നില്ലെന്നും മണിപ്പൂരിലെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് മോദിയുടെ ഗ്യാരന്റിയുടെ തെളിവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെതിരെയും ബിനോയ് വിശ്വം ആഞ്ഞടിച്ചു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ സഖ്യമുണ്ട്. ഇരുമെയ്യാണെങ്കിലും ഒറ്റ കരളാണന്ന് ഇരുവരും തെളിയിച്ചു. കോണ്‍ഗ്രസിന്റെ ഒരു കൈ ബിജെപിയുടെ തോളിലാണ്. മറ്റൊരു കൈ മുസ്ലീം ആര്‍എസ്എസായ എസ്ഡിപിഐയുടെ തോളിലും. യുഡിഎഫ്, ബിജെപി, എസ്ഡിപിഐ സഖ്യമാണ് കേരളത്തില്‍ രൂപംകൊണ്ടത്. കോണ്‍ഗ്രസ് നിലപാടില്ലാത്ത പാര്‍ട്ടിയാണ് – അദ്ദേഹം പറഞ്ഞു.
ഇന്ത്യാ സഖ്യത്തിനൊപ്പമാണ് ഇടതുപക്ഷം. അത് ഉറപ്പിച്ചു പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. കോണ്‍ഗ്രസിന് സാധിക്കുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.