മലപ്പുറം: ബംഗാളിലേത് പോലെ കേരളത്തിലും സി.പി.എമ്മും കോണ്‍ഗ്രസും സംപൂജ്യരാവുന്ന കാലം അകലെയല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കർ.
മലപ്പുറം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ ലീഡർ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കേരളത്തില്‍ ബി.ജെ.പി അഞ്ചിലധികം സീറ്റുകളില്‍ വിജയിക്കും. ഫലം വരുമ്ബോള്‍ സർപ്രൈസുകളുണ്ടാകും. രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം കേരളം ബി.ജെ.പി ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രം വ്യത്യസ്തമാണ്. 2019ല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടർമാർ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. ഇത്തവണ കോണ്‍ഗ്രസുകാർ പോലും അങ്ങനെ കരുതുന്നില്ല.അഞ്ച് സീറ്റിൽ ഇത്തവണ കേരളത്തിൽ ബിജെപി ജയിക്കും – പ്രകാശ് ജാവദേക്കർ പറഞ്ഞു.