NEWSPravasi

കൊല്ലം സ്വദേശിനിയായ യുവതി പനിബാധിച്ച് കുവൈറ്റില്‍ മരിച്ചു

കൊല്ലം: അസുഖബാധിതയായതിനെ തുടര്‍ന്ന്‍ ചികിത്സക്കായി നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് എടുത്ത യുവതി കുവൈറ്റില്‍ മരിച്ചു.അഞ്ചൽ ഏരൂര്‍ ആയിരനെല്ലൂര്‍ സ്വദേശി സത്യവതി (46) ആണ് മരിച്ചത്.
സാല്‍മയില്‍ ഹൗസ് മെയിഡ് ആയി ജോലി നോക്കിവന്ന സത്യവതിയെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതിനിടെ ബിപികൂടുകയായിരുന്നു.തുടർന്ന് മുബാറക്ക് അല്‍ കബീർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ മരണപ്പെടുകയായിരുന്നു.
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിചച്ചിട്ടുണ്ട്. പത്തുവര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന സത്യവതി അവിവാഹിതയാണ്.

Back to top button
error: