IndiaNEWS

ഈസ്റ്റര്‍ദിവസം മണിപ്പുരില്‍ പ്രവൃത്തിദിനമാക്കി ഗവര്‍ണറുടെ ഉത്തരവ്

ഇംഫാല്‍: മണിപ്പുരില്‍ ഈസ്റ്റർ ദിവസം പ്രവൃത്തിദിവസമാക്കി ഗവർണർ  ഉത്തരവിറക്കി. ദുഃഖ ശനിയാഴ്ചയും പ്രവൃത്തിദിവസമാക്കിയിട്ടുണ്ട്.യു കെ അനസൂയയുടേതാണ് നടപടി.

സാമ്ബത്തികവർഷത്തിലെ അവസാന ദിവസങ്ങളായതിനാല്‍ ഓഫീസ് ജോലികള്‍ സുഗമമാക്കാനാണു ശനിയും ഞായറും പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ഉത്തരവിലുള്ളത്.

Signature-ad

സർക്കാർ ഓഫീസുകള്‍, കോർപറേഷനുകള്‍, സംസ്ഥാന സർക്കാരിനു കീഴിലുള്ള സൊസൈറ്റികള്‍ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കണമെന്നാണ് ഉത്തരവിലുള്ളത്. ഗവർണറുടെ ഉത്തരവിനെതിരേ ക്രൈസ്തവസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Back to top button
error: