ഐസ്ക്രീമിന് മുകളിൽ സ്വയംഭോഗം നടത്തിയ ശേഷം വിൽപ്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. രാജസ്ഥാൻ സ്വദേശിയായ കലുറാം കുർബിയ എന്നയാളാണ് പിടിയിലായത്. ചോദ്യംചെയ്യല്‍ തുടരുകയാണ്.
കലുറാം ഏറെനാളായി നെക്കൊണ്ടയില്‍പ്രദേശത്ത് വഴിയോരത്ത് ഐസ്ക്രീം വില്‍ക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവർ ഇയാളുടെ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് സ്ഥലവാസികള്‍ പറയുന്നത്. രണ്ടുദിവസം മുമ്ബാണ് ഇയാളുടെ സ്വയംഭോഗ വീഡിയോ പുറത്തുവന്നത്. മണിക്കൂറുകള്‍ക്കകം ഇത് വൈറലായി. പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോയിലുള്ളത് കലുറാം ആണെന്ന് വ്യക്തമായതോടെ അറസ്റ്റുചെയ്യുകയായിരുന്നു.
കലുറാം വിറ്റ ഐസ്ക്രീമിന്റെ സാമ്ബിള്‍ ഫുഡ് ഇൻസ്‌പെക്ടർ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുക