KeralaNEWS

സിപിഐഎം മെമ്ബര്‍ഷിപ്പ് പുതുക്കാൻ താത്പര്യമില്ല, ബിജെപിയിലേക്കുമില്ല: എസ് രാജേന്ദ്രൻ

തൊടുപുഴ: സിപിഎം അംഗത്വം പുതുക്കാൻ താത്പര്യമില്ലെന്ന് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ.സിപിഎം നേതാക്കളെത്തി മെമ്ബർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പാർട്ടി അംഗത്വം പുതുക്കാൻ താത്പര്യമില്ലെന്നും അതിനർത്ഥം ബിജെപിയില്‍ പോകുമെന്നല്ലെന്നും പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും രാജേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.എന്നാൽ താൽപ്പര്യമില്ലെന്ന് അവരോട് പറഞ്ഞിരുന്നു.

Signature-ad

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥി എ രാജയെ തോല്‍പ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് എസ് രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാല്‍ 2023 ജനുവരിയില്‍ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായില്ല.

‘എന്റെ മാനസിക വിഷമത്തിന്റെ ഭാഗമായുള്ള തീരുമാനമാണ്. അനുഭവിച്ചത് ഞാനാണ്. എന്നെ പ്രവർത്തിപ്പിക്കരുതെന്ന് കരുതിയ ആളുകളും ചതി ചെയ്ത ആളുകളോടൊപ്പം നില്‍ക്കാനും ഇരിക്കാനും പ്രയാസമുണ്ട്.അവരു തന്നെയാണ് ഞാൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നതും.എന്നാല്‍ ബിജെപിയിലേക്കെന്ന പ്രചാരണം തെറ്റാണെന്നും നിലവില്‍ അത്തരം കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ലെന്നും’ രാജേന്ദ്രൻ പറഞ്ഞു.

Back to top button
error: