KeralaNEWS

ഒരു മാസം 4,38,36,500 രൂപ ലാഭം; ഗണേഷിന് കൈയ്യടി

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തശേഷം ഒറ്റമാസം കൊണ്ട് കെഎസ്ആർടിസി നേടിയത് 4,38,36,500 രൂപയുടെ ലാഭം.

ഓർഡിനറി സർവീസുകളില്‍ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി കൊണ്ട് വലിയ ലാഭമാണ് കെഎസ്‌ആർടിസി സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി 13,101 ലിറ്റർ ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസല്‍ തുകയിനത്തില്‍ ലാഭിക്കുകയും 2,09,825 രൂപ മെയിന്റനൻസ് തുകയിനത്തില്‍ ലാഭിക്കുകയും കിലോമീറ്ററിന് നാലു രൂപ സ്പെയർപാർട്സ് കോസ്റ്റിന്റെ ഉള്‍പ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്.

ഇത്തരത്തില്‍ കെഎസ്‌ആർടിസിയുടെ ഓർഡിനറി സർവീസുകളില്‍ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലാഭിക്കാൻ കഴിഞ്ഞത് 4,38,36,500 രൂപയാണ്. ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളും മലയോര/ആദിവാസി/തോട്ടംതൊഴിലാളി/തീരദേശ/കോളനി മേഖലകളിലേക്കും ഉള്ള സർവീസുകള്‍ നിലനിർത്തി മറ്റുള്ള സർവീസുകളിലെ ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി കൊണ്ട് ഈ ആശയം നടപ്പാക്കിയത്. അനാവശ്യ ചെലവുകളും വരുമാന ചോർച്ചയും തടയുക എന്നതാണ് കോടികള്‍ വരുമാനമുള്ള കെഎസ്‌ആർടിസിയുടെ നിലനില്‍പ്പിന് ആവശ്യമുള്ളത് എന്ന തിരിച്ചറിവാണ് ഈ നേട്ടത്തിന് പിന്നില്ലെന്ന് കെഎസ്‌ആർടിസി അധികൃതർ തന്നെ പറയുന്നു.

Signature-ad

ഓർഡിനറി സർവീസുകളില്‍ നടപ്പിലാക്കി വൻ വിജയമായ ഈ പദ്ധതി സൂപ്പർ ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള ദീർഘദൂര സർവീസുകളില്‍ക്കൂടി സമയബന്ധിതമായി തന്നെ പ്രാവർത്തികമാക്കുന്നതായിരിക്കും. അതിലൂടെ കെഎസ്‌ആർടിസിയുടെ വരുമാനത്തിന്റെ നട്ടെല്ലായ സർവീസ് ഓപ്പറേഷനിലെ ഭീമമായ നഷ്ടം ഒഴിവാക്കുവാനായി സാധിക്കും എന്നാണ് വിലയിരുത്തൽ.

Back to top button
error: