കൊച്ചി: വേള്‍ഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ ഷീറോ പുരസ്കാരത്തിന് കൊച്ചി മെട്രോയിലെ വനിതാ ട്രെയിൻ ഓപ്പറേറ്റർമാർ അർഹരായി.
അനു സുരേഷ്, സി.എ. രേഷ്മ എന്നിവർ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. എല്ലാ മേഖലയിലും വനിതകള്‍ക്ക് പ്രാതിനിധ്യം നല്കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാണെന്ന് വേള്‍ഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ചൂണ്ടിക്കാട്ടി.
വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി മെട്രോയില്‍ ഏറ്റവുമധികം യാത്ര ചെയ്ത വനിതകളായ സിമി തോമസ്, കെ. ശ്രീദേവി, അർച്ചന രവീന്ദ്രൻ എന്നിവരെ കെ. എം.ആർ.എല്‍. ആദരിച്ചു.