KeralaNEWS

പിന്നിൽ കാറിടിച്ചു ; ചക്രങ്ങള്‍ ഊരിമാറി കെ.എസ്.ആര്‍.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് മറിഞ്ഞു

കോട്ടയം:  കാർ ഇടിച്ച്‌ കെ.എസ്.ആർ.ടി.സി. ബസിന്റെ പിൻ ചക്രങ്ങള്‍ ഊരിത്തെറിച്ച് മറിഞ്ഞുണ്ടായ  അപകടത്തില്‍ 30 പേർക്ക് പരിക്ക്.

നിയന്ത്രണംവിട്ട കാർ എതിരേവന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ഒന്നാകെ ഊരി മാറിയതിനേത്തുടർന്ന് ബസ് മറിയുകയായിരുന്നു.

Signature-ad

ഇരു വാഹനങ്ങളിലെയും യാത്രക്കാരായ 30 പേർക്കാണ് പരിക്കേറ്റത്. ബസ് യാത്രികരായ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 20 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ പ്രഥമ ശുശ്രൂഷ തേടി. കാറില്‍ രണ്ട് യാത്രക്കാരും ബസില്‍ 36 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

എം.സി. റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം കനാല്‍ റോഡ് വളവിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്നു മൂന്നാർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസ്. ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ.

കാർ ഇടിച്ചതോടെ ബസിന്റെ നിയന്ത്രണം വിട്ടു. ബസിന്റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ബന്ധനത്തോട് കൂടി തന്നെ ഊരി പോയി. പ്ലേറ്റ് അടക്കമുള്ള യൂണിറ്റും തകർന്നു. ഇതോടെ ബസിന്റെ പിൻഭാഗം റോഡിലേക്ക് ഇരുന്നു. നിരങ്ങി നീങ്ങുന്നതിനിടയില്‍ പതുക്കെ നിന്ന ശേഷമാണ് ബസ് മറിഞ്ഞത്. ഇതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. ബസ് ഇടിച്ച്‌ കോണ്‍ക്രീറ്റ് വൈദ്യുതി തൂണും ഇരുമ്ബ് ഗർഡർ തൂണും തകർന്നു.

കുറവിലങ്ങാട് പോലീസും കടുത്തുരുത്തി അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്

Back to top button
error: