സ്ഥാനാര്‍ത്ഥി നിര്‍ണയം എല്ലാ കഴിഞ്ഞശേഷം മാത്രമേ അഭിപ്രായം പറയാന്‍ കഴിയൂ. ഇതിനെല്ലാമുപരി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടു പോലുമില്ല. ചിലര്‍ പ്രചരണം നടത്തുന്നു എന്നതല്ലാതെ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
‘പക്ഷെ എനിക്ക് വ്യക്തിപരമായി ഒരു അഭിപ്രായമുണ്ട്.പിസി ജോര്‍ജിന് പത്തനംതിട്ടയിൽ സീറ്റ് കൊടുക്കണമായിരുന്നു.ഇത്രയും സ്വാധീനമുള്ളയാള്‍, അവിടെ നിന്നാല്‍ ജയിക്കുമെന്നൊക്കെ പറഞ്ഞില്ലേ, ഉണ്ടയില്ലാത്ത വെടി അടിക്കുന്നയാളെ ഒന്നു നിര്‍ത്തി അദ്ദേഹത്തിന്റെ ശക്തി ഒന്നു പരീക്ഷിക്കണമായിരുന്നു. എല്ലാപക്ഷവും തീര്‍ന്നിട്ടാണല്ലോ ഇപ്പോള്‍ ബിജെപിയില്‍ ചെന്ന് ലയിച്ചത് ‘-വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടതുണ്ട്. അര്‍ഹതപ്പെടാത്തത് ഉണ്ട്. ചുമ്മായിരുന്ന് തവള വീര്‍ക്കുന്നതുപോലെ ആരും വീര്‍ത്തിട്ട് കാര്യമില്ല. വീര്‍ത്താല്‍ വയറു പൊട്ടുന്നതല്ലാതെ ഒരു റിസള്‍ട്ടും ഉണ്ടാകില്ല. അയാളെ വിട്ടേക്ക്. അയാളുടെ വാര്‍ത്ത കൊണ്ടു നടക്കുന്നതു തന്നെ തെറ്റാണ് – വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.