പത്തനംതിട്ട:അയ്യനെ തൊഴുത് പ്രചാരണത്തിന് തുടക്കം കുറിച്ച് അനില്‍ കെ ആന്റണി.ഇന്നലെ പന്തളം വലിയകോയിക്കല്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദർശനം നടത്തിയാണ് അനിൽ പ്രചരണത്തിന് തുടക്കം കുറിച്ചത്.
പ്രചാരണത്തിന്റെ ഭാഗമായി പന്തളം എസ്എൻഡിപി യോഗം യൂണിയൻ ഓഫീസും അനില്‍ സന്ദർശിച്ചു. യൂണിയൻ സെക്രട്ടറി ഡോ:എ.വി ആനന്ദരാജ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മാർത്തോമാ സഭയുടെ അദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയെയും അദ്ദേഹം സന്ദർശിച്ചു.
ഇന്നലെയാണ് ഔദ്യോഗിക പ്രചാരണത്തിനായി അനില്‍ പത്തനംതിട്ട മണ്ഡലത്തിലെത്തിയത്. ‘ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വ്യക്തമായി അവതരിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ട്. മോദി സർക്കാർ കഴിഞ്ഞ 10 വർഷമായി 300-ഓളം ജനക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയത്. എന്നാല്‍ അതൊന്നും കേരളത്തില്‍ കാണാനില്ല. ജനങ്ങള്‍ക്ക് ഫലപ്രദമായ രീതിയില്‍ നടത്താൻ ഇവിടെ ആരുമില്ല’- അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു