തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം, ദിവസങ്ങളില്‍ രാവിലെയും ബുധൻ, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാകും റേഷൻകടകള്‍ പ്രവർത്തിക്കുക. തൃശൂർ മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ ബുധൻ, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് റേഷൻകടകളുടെ പ്രവർത്തനം.
ഇന്നുമുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സേർവറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു.
എല്ലാ ദിവസവും ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം നാലു മണിവരെയും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ ഒൻപത് മണിമുതല്‍ വൈകുന്നേരം ഏഴ് മണി വരെയും മസ്റ്ററിങ് നടക്കും. എല്ലാ റേഷൻ കാർഡ് അംഗങ്ങളും റേഷൻ കടകളില്‍ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനില്‍ അറിയിച്ചു.