KeralaNEWS

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതിന്‍റെ പിറ്റേന്ന് യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

ഹരിപ്പാട്: ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതിന്‍റെ പിറ്റേന്ന് യുവാവ് ബൈക്കപകടത്തില്‍ മരിച്ചു.

ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തില്‍ സോമശേഖരപിള്ള-ഗീത ദമ്ബതികളുടെ മകൻ കെ.എസ്.ഉണ്ണികൃഷ്ണനാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ പള്ളിപ്പാട് വലിയവീട് ജങ്ഷന് സമീപമായിരുന്നു അപകടം.

Signature-ad

ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മരത്തില്‍ ഇടിക്കുകയായിരുന്നു. ഏറെ നേരം വഴിയരിയില്‍ കിടന്നതിനെ തുടർന്ന് രക്തം വാർന്നാണ് മരിച്ചത്. ശനിയാഴ്ചയാണ് ഉണ്ണികൃഷ്ണൻ ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹരികൃഷ്ണന്റെ സഹോദരനാണ്.

ഭാര്യ: ഐശ്വര്യ

Back to top button
error: