കൊച്ചി: 80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിലായി. ചേരാനല്ലൂർ പൊലീസ് ആണ് രമ്യയെ പിടികൂടിയത്.
കുമ്ബളം ടോള്‍ പ്ലാസയില്‍ വച്ച് രമ്യ ഷിയാസിനെ തടഞ്ഞുനിർത്തി പോലീസ് പിടികൂടുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതി.
80 ലക്ഷം രൂപ 12പേരില്‍ നിന്നും വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം പരാതിക്കാർ രമ്യ ഷിയാസിൻ്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ ബന്ധമാണ് എന്ന് ആരോപിച്ചാണ് പരാതിക്കാർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.