NEWSWorld

ചരക്കുകപ്പല്‍ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം; മൂന്ന് പേരെ കാണാതായി

ബീജിംഗ് : ചൈനീസ് നഗരമായ ഗ്വാംഗ്ഷൂവില്‍ ചരക്കുകപ്പല്‍ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. മൂന്ന് പേരെ കാണാതായി.

പ്രാദേശിക സമയം പുലർച്ചെ 5.30നായിരുന്നു സംഭവം. പേള്‍ നദിയിലുണ്ടായിരുന്ന കപ്പല്‍ നിയന്ത്രണം തെറ്റി പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് വീണു. ഒരു യാത്രാ ബസ് അടക്കം അഞ്ച് വാഹനങ്ങളും നദിയിലേക്ക് വീണു.സംഭവത്തിൽ കപ്പലിന്റെ ക്യാപ്റ്റനെ പൊലീസ് അറസ്റ്റ് ചെയ്തു.

Signature-ad

അപകടത്തിന് പിന്നാലെ മേഖലയിലെ ജലവിതരണവും ഇന്റർനെറ്റ് സർവീസും തടസപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. കപ്പലുകളുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നതടക്കമുള്ള സംവിധാനങ്ങളോട് കൂടി പാലം നവീകരിക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും ജോലികള്‍ പൂർത്തിയാക്കേണ്ട സമയപരിധി നീളുകയായിരുന്നു എന്നാണ് വിവരം.

Back to top button
error: