സ്റ്റേഷനില്‍ വച്ച് സ്വയം വെടിയുതിർത്ത് പൊലീസുകാരൻ ജീവനൊടുക്കി.മുംബൈയിലെ നാസിക്കിലാണ് സംഭവം.
നാസിക്ക് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ അശോക് നജാൻ (40) എന്ന പൊലീസുകാരനാണ് സർവീസ് തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തത്.
വെടിയൊച്ച കേട്ട് ഓടിക്കൂടിയ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശ്നങ്ങള്‍ ഉള്ളതായി അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.
എസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.