കണ്ണൂർ: കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.തിരുവനന്തപുരം കരിച്ചാറ പള്ളിപ്പുറം സ്വദേശി അനില്‍കുമാർ (51) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. പുതിയങ്ങാടി കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളത്തിലാണ് അനില്‍കുമാർ കടലില്‍ പോയത്. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.