Lead NewsNEWS

എട്ടുവയസ്സുള്ള മകനെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റിൽ

തിരൂർ സ്വദേശിനിയായ 27-കാരിയാണ് എട്ടു വയസ്സുകാരനായ മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടത്.ഒടുവിൽ യുവതിയും കാമുകനും പോലീസ് പിടിയിലായി. തിരൂർ എസ്.ഐ. ജലീൽ കറുത്തേടത്ത് ഇരുവരെയും അറസ്റ്റു ചെയ്തു.

വഞ്ചനാകേസിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.

Signature-ad

തൃശ്ശൂർ വാടാനപ്പള്ളി ശാന്തിനഗർ സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസ്, ജ്യേഷ്ഠൻ റഫീഖ് എന്നിവർ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്.

സ്ത്രീകളെ മൊബൈൽഫോണിലൂടെ പരിചയപ്പെട്ട്‌ സ്നേഹംനടിച്ച്‌ സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി എന്ന് പോലീസ് അറിയിച്ചു.

Back to top button
error: