കെ.വി.തോമസിനെ അനുനയിപ്പിക്കാൻ സോണി ഗാന്ധിയും ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും ഫോണിൽ സംസാരിച്ചു.നാളെ തിരുവനന്തപുരത്ത് എ.ഐ.സി.സി നിരീക്ഷകനുമായി കെ.വി തോമസ് ചർച്ച നടത്തും.
വിവരങ്ങൾ വിശദീകരിച്ച് കെ.വി.തോമസ് മാധ്യമങ്ങളെ കണ്ടു.ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായിട്ടുണ്ട്.എന്നാൽ സോണിയാ ഗാന്ധിയോട് കടപ്പാട് ഉണ്ട്. അതുകൊണ്ട് ആവശ്യപ്പെടുന്നത് ചെയ്യും.നാളെ കൊച്ചിയിൽ നടത്താനിരുന്ന പത്ര സമ്മേളനം കെ.വി.തോമസ് മാറ്റി.