തൃശൂർ വിയ്യൂർ സ്വദേശിയായ സ്വർണപണിക്കാരൻ മധുവാണ് മരിച്ചത്. സംഭവത്തില്‍ മധുവിന്റെ പരിചയക്കാരനും വിയ്യൂർ സ്വദേശിയുമായ ഉണ്ണിക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്ബത്തിനാലുകാരനായ മധുവിനെ ഉണ്ണിക്കുട്ടൻ ഇഷ്ടിക കൊണ്ട് ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വിയ്യൂരിൽ വെച്ച് മധുവിന് ഇഷ്ടിക കൊണ്ടുള്ള അടിയേക്കുന്നത്. പരിചയക്കാരനായ ഉണ്ണിക്കുട്ടൻ മധുവിനോട് മദ്യപിക്കാൻ പണം ചോദിച്ചിരുന്നു. എന്നാല്‍ മധു പണം നല്‍കിയില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായി തുടർന്ന് മധുവിനെ ഉണ്ണിക്കുട്ടൻ ഇഷ്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മധു ഇന്നലെയാണ് മരണപ്പെട്ടത്.ഉണ്ണിക്കുട്ടനെ പിന്നീട് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.