സാങ്കേതികപ്പിഴവ് മൂലം റബര്‍ വിലസ്‌ഥിരതാ ഫണ്ടിനായി ബില്ലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാതിരുന്ന എല്ലാ കര്‍ഷകരുടെയും കുടിശിക ഏപ്രിൽ മാസത്തോടെ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി കാലാവസ്‌ഥാവ്യതിയാന പ്രതിരോധ കാര്‍ഷികപദ്ധതി (കേര) നടപ്പാക്കുമെന്നു മന്ത്രി അറിയിച്ചു. അതില്‍ റബറിനു പ്രാധാന്യം നല്‍കും.
അഞ്ചുവര്‍ഷത്തിനുള്ളില്‍ 50,000 ഹെക്‌ടറില്‍ റബര്‍ പുനര്‍കൃഷി നടത്താന്‍ 225 കോടി രൂപ വകയിരുത്തും. മികച്ച 100 റബര്‍ നഴ്‌സറികള്‍ക്ക് ആറുലക്ഷം രൂപ വീതം സഹായം നല്‍കും. പാര്‍ഷ്യല്‍ ക്രെഡിറ്റിനു 100 കോടി രൂപ മാറ്റിവയ്‌ക്കും. കേരയുടെ ഭാഗമായി 2370 കോടി രൂപയുടെ പദ്ധതിയാണു നടപ്പാക്കുക. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന റബര്‍ പാര്‍ക്ക് ഈവര്‍ഷം പ്രവര്‍ത്തനമാരംഭിക്കും.
അതേസമയം ഗാട്ട് കരാര്‍ വ്യവസ്‌ഥകള്‍ ഉപയോഗിച്ച് റബര്‍ ഇറക്കുമതി തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ പൂര്‍ണപിന്തുണ നല്‍കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വ്യക്‌തമാക്കി.രാജ്യത്തെ സാമ്ബത്തിക-തൊഴില്‍മേഖലകളില്‍ ഇറക്കുമതി പ്രശ്‌നം സൃഷ്‌ടിക്കുന്നുണ്ടെങ്കില്‍ തടയാനുള്ള സംരക്ഷിത ഡ്യൂട്ടി വ്യവസ്‌ഥ ഗാട്ട് കരാറില്‍ത്തന്നെയുണ്ടെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ഈ വ്യവസ്‌ഥ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.