കണ്ണൂർ: മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസിൽ (16649) തിരക്ക് കാരണം വിദ്യാർഥിനി കുഴഞ്ഞുവീണു. കോഴിക്കോട്ടേക്കുള്ള യാത്രയിൽ കൊയിലാണ്ടി എത്താറായപ്പോളാണ് വിദ്യാർത്ഥിനി തളർന്നുവീണത്.
നിന്നുതിരിയാൻ പറ്റാത്ത കോച്ചിൽ വെള്ളംപോലും കൊടുക്കാനായില്ലെന്ന് യാത്രക്കാർ പറയുന്നു.വന്ദേഭാരതിനുവേണ്ടി പരശുറാമിനെ കൊയിലാണ്ടിക്ക് സമീപം പിടിച്ചിട്ടിരുന്നു. വണ്ടി വിട്ടപ്പോഴായിരുന്നു സംഭവം.
20 ദിവസത്തിനിടെ പരശുറാം എക്സ്പ്രസിലെ ആറാമത്തെ സംഭവമാണിത്. ജനുവരി എട്ടിന് രണ്ടു വിദ്യാർഥിനികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ കുഴഞ്ഞുവീണീരുന്നു.പിന്നീട് രണ്ടു സ്ത്രീകളും കുഴഞ്ഞുവീണിരുന്നു.