SportsTRENDING

മൂന്നു തോൽവികളുമായി എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത് 

ദോഹ: ഖത്തർ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്.ഇന്നലെ നടന്ന മൂന്നാമത്തെയും അസാനത്തെയും കളിയില്‍ സിറിയയെ വിറപ്പിച്ച്‌ ബ്ലൂ ടൈഗേഴ്‌സ് കീഴടങ്ങുകയായിരുന്നു.

ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് സിറിയ ആഘോഷിച്ചത്.കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റതോടെ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്താവുകയും ചെയ്തു.

75 മിനിറ്റ് വരെ സിറിയയെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യ ഗോൾ വഴങ്ങിയത്. 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഒമര്‍ കിര്‍ബിനാണ് മികച്ചൊരു ഫിനിഷിംഗിലൂടെ സിറിയക്ക് വേണ്ടി ഗോൾ നേടിയത്.

Signature-ad

 

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും തോറ്റാണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും മടക്കം. ആദ്യ കളിയില്‍ കരുത്തരായ ഓസ്‌ട്രേലിയയോടു 0-2നു തോറ്റാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ പകുതിയിലുടനീളം സോക്കറൂസിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയ ഇന്ത്യക്കു രണ്ടാം പകുതിയില്‍ പിഴയ്ക്കുകയായിരുന്നു. അതിനു ശേഷം നടന്ന രണ്ടാം മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താനോടു 0-3നും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

 

മൂന്നു മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകൾ വഴങ്ങിയ ഇന്ത്യക്ക് ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല.അഞ്ചാം തവണയാണ് ഇന്ത്യ എ എഫ് സി ഏഷ്യൻ കപ്പില്‍ മത്സരിക്കാനെത്തുന്നത്.1964ൽ റണ്ണറപ്പായതാണ് ഏക നേട്ടം.

Back to top button
error: