പൂതാടി ചെറുകുന്ന് പ്രചിത്തൻ(45) ഭാര്യ സുജ്ഞാന (38) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കേണിച്ചിറ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവില്‍പോവുകയായിരുന്നു.
9-ാം ക്ലാസുകാരിയായ പെൺകുട്ടിയെ ഭർത്താവ് പീഡിപ്പിക്കുന്നത് രഹസ്യമായി കണ്ടുനിന്ന് ആസ്വദിച്ച സുജ്ഞാന വീണ്ടും വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കാൻ ഭർത്താവിന് അവസരമൊരുക്കി നൽകുകയായിരുന്നു.
കഴിഞ്ഞദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കല്പറ്റ അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു.ഇതിനുപിന്നാലെയാ
ഒൻപതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തൻ പിഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റംതോന്നിയ മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.ഒളിവില്‍പ്പോയ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു.തുടർന്ന് കേണിച്ചിറ എസ്.ഐ.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.