NEWSPravasi

കുവൈത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ ജോലി ചെയ്യരുത്;സലൂണുകളില്‍ ഉൾപ്പെടെ നിയമം കര്‍ശനമാക്കുന്നു

കുവെെത്ത് സിറ്റി: കുവൈത്തിലെ സലൂണുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ ജോലി ചെയ്യരുതെന്നും പൊതുധാർമികമായ കാര്യങ്ങള്‍ കർശനമാക്കാൻ നിർദേശങ്ങള്‍ പാലിക്കണമെന്നും പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ്.

സലൂണുകള്‍ രാജ്യത്ത് തുറക്കാൻ വേണ്ടി ലൈസൻസ് അനുവദിക്കുമ്ബോള്‍ ചില മാനദണ്ഡങ്ങള്‍ നല്‍കുന്നുണ്ട്. അത് പാലിക്കാൻ ഉടമകള്‍ ബാധ്യസ്ഥരാണ്. സ്ഥാപനങ്ങള്‍ തുറക്കാൻ വേണ്ടി അനുവദിച്ചിട്ടുള്ള ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങള്‍ എല്ലാം പാലിക്കണം.സലൂണില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും നിരവധി പരാതികള്‍ ഉയർന്നു വന്നിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.

Signature-ad

ഹെല്‍ത്ത് ക്ലബുകള്‍, മസാജ് പാർലറുകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധാകമാണെന്നും അദ്ദേഹം  വ്യക്തമാക്കി.

Back to top button
error: